തിരുവനന്തപുരം: സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് സ്വര്‍ണക്കടത്തുകേസിലല്‍ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ഐടി സെക്രട്ടറിയ്ക്ക് പങ്കുണ്ടെങ്കില്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. അതിനാല്‍ മുഖ്യമന്ത്രി ഉടന്‍ രാജി വെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഐടി വകുപ്പ് മാഫിയ സംഘമാണ്. മുഖ്യമന്ത്രിയുടെ വകുപ്പ് സ്വര്‍ണഖനി. സിപിഎം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിയ്ക്കാണ് നില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നതിലൂടെ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയിലേക്കെത്തിയിരിക്കുകയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിനര്‍ത്തിയാല്‍ എല്ലാം അവസാനിക്കുമെന്ന് കരുതേണ്ടെന്നും കേസില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേസ് ആരംഭിച്ച് പന്ത്രണ്ട് ദിവത്തോളം ശിവശങ്കറിനെതിരെയുള്ള തെളിവായിരുന്നു മുഖ്യമന്ത്രി ചോദിച്ചിരുന്നത്. എന്നാല്‍ മാധ്യമങ്ങളും പ്രതിപക്ഷവും തെളിവുമായി വന്നപ്പോഴാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയുമടങ്ങുന്ന സമിതി കേസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഈ അന്വേഷണം ഫലപ്രദമല്ല. പഴയ സഹപ്രവര്‍ത്തകനെ അവര്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അതിനാല്‍ കേസില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.