Chennithala press meet

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിയമപരമായ നടപടികളുടെ ഭാഗം മാത്രമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം അവാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിന്‍ കേസ് നടത്തുന്നത് സി.ബി.ഐയാണ്. സി.ബി.ഐ നല്‍കിയ റിവ്യൂ പെറ്റിഷന്‍ വേഗത്തിലാക്കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.
കോടതിയില്‍ വാദം നടക്കുകയും വസ്തുതകള്‍ പുറത്ത് വരികയും ചെയ്യട്ടേയെന്നും ചെന്നിത്തല വ്യക്തമാക്കി.

ലാവ്‌ലിന്‍ കേസിലെ ഹര്‍ജി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും തള്ളി. സി.ബി.ഐ നല്‍കിയ റിവ്യൂ പെറ്റിഷനില്‍ വാദം കേള്‍ക്കുന്നത് വേഗത്തിലാക്കാനായില്ല. അതിനാലാണ് കേസ് വേഗത്തില്‍ നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതില്‍ അസാധാരണമായി ഒന്നുമില്ലെന്നും സുധീരന്‍ പറഞ്ഞു.

Top