തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നിയമിച്ചതിനു പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ ബുദ്ധിപരമായ നീക്കമാണെന്ന് രമേശ് ചെന്നിത്തല. ഈ നീക്കം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന് കരുത്ത് പകരുമെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ്സില്‍ എ.കെ ആന്റണി കഴിഞ്ഞാല്‍ അടുത്ത നേതാവെന്ന പരിഗണനയാണ് ഉമ്മന്‍ചാണ്ടിയ്ക്കു ലഭിച്ചത്. വളരെ സന്തോഷമുണ്ടെന്നും ആന്ധ്രയിലെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രമുഖ നേതാവായിട്ടും പ്രത്യേകിച്ച് പദവികളൊന്നും വഹിക്കാതെ ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കണമെന്ന് നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹം അതിനോടും താത്പര്യം കാണിക്കാതെ നില്‍ക്കുകയായിരുന്നു. ആന്ധ്രാപ്രദേശിനെ തിരിച്ചു പിടിക്കാനാണ് ഇങ്ങനെയൊരു നീക്കമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജനറല്‍ സെക്രട്ടറിയാകുന്നതോടെ ഉമ്മന്‍ചാണ്ടി സ്വാഭാവികമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും എത്തും.