തിരുവനന്തപുരം: സോളാര്‍ പീഡന കേസ് സിബിഐയ്ക്ക് വിട്ടത് ബിജെപിയുമായുള്ള രഹസ്യ ധാരണയെ തുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതണ്ട. ഏത് അന്വേഷണത്തെയും യുഡിഎഫ് ഒറ്റക്കെട്ടായി നേരിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ വിഡ്ഡികളാണെന്ന് എല്‍ഡിഎഫ് കരുതരുത്. ഇരകള്‍ നേരിട്ട് ആവശ്യപ്പെട്ട കേസുകളില്‍ പോലും സിബിഐ അന്വേഷണത്തെ എതിര്‍ത്ത പിണറായിക്ക് ഇപ്പോള്‍ സിബിഐയോട് പ്രേമം എവിടെ നിന്ന് വന്നുവെന്നും ചെന്നിത്തല ചോദിച്ചു.
അഞ്ച് വര്‍ഷക്കാലം അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താന്‍ സാധിക്കാത്ത സോളാര്‍ കേസ് വീണ്ടും പൊടിതട്ടിയെടുക്കുന്നത് തികച്ചും രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനുള്ള നടപടിയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായി. യുഡിഎഫിനെ നേരിടാന്‍ കഴിയാത്ത അവസ്ഥയാണ് എല്‍ഡിഎഫിന്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവിലാണ് സോളാര്‍ കേസ് പൊടിതട്ടിയെടുത്തിരിക്കുന്നത്. ഏത് അന്വേഷണത്തെയും യുഡിഎഫ് നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.