Chennithala ‘s Letter- Aryadan Muhammed

കൊച്ചി: കോണ്‍ഗ്രസിലെ കത്ത് വിവാദം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു ലഭിച്ച കത്ത് എഴുതിയതു ആരെന്നടക്കമുള്ള അന്വേഷണത്തെ സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കും. കത്തു വിവാദം പാര്‍ട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

സംസ്ഥാനത്ത് ധനമന്ത്രി ഇല്ലാത്തത് പ്രശ്‌നമല്ല. മുഖ്യമന്ത്രിക്ക് തന്നെ വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Top