വിദ്യാഭ്യാസവായ്പ കുടിശ്ശികയില്‍ സര്‍ക്കാര്‍ സഹായ നിഷേധത്തിനെതിരെ നടപടി വേണം; ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: എസ്.ബി.ടിയില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത് കുടിശ്ശിക വന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി.

എസ്.ബി.ഐ അധികൃതരുടെ യോഗം വിളിച്ച് ഈ പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എസ്.ബി.ഐയില്‍ എസ്.ബി.ടി ലയിച്ചതോടെ ഈ വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലാതായി മാറിയെന്നും, രേഖകള്‍ കിട്ടാത്തതു കാരണം കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്നില്ലെന്നും, അപേക്ഷ നല്‍കേണ്ട അവസാന ദിവസമാകട്ടെ ഡിസംബര്‍ 31 ആണെന്നും, അതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

Top