മുഖ്യമന്ത്രിയുടെ സമാധാന ചര്‍ച്ച അപഹാസ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സമാധാന ചര്‍ച്ച അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വന്തം അണികളെ കൊല്ലാന്‍ വിട്ടിട്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത് അപഹാസ്യമാണ്, സിപിഎമ്മിന് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും മാധ്യമങ്ങളെ ആട്ടിയോടിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ബോംബുണ്ടാക്കുന്നവര്‍ക്ക് ഉപവാസത്തിന്റെ മഹത്വം അറിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, സി.പി.എം നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ നിന്നും മാധ്യമങ്ങളെ പുറത്താക്കിയിരുന്നു.

Top