കൊച്ചി: കേരളത്തില്‍ ഓര്‍ഡിനന്‍സ് ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിയമസഭയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കുകയാണെന്നും, കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് നിക്ഷിപ്ത താല്‍പര്യമാണ് ഉള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.
തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ എടുത്ത നിലപാട്, പി.വി. അന്‍വര്‍, ജോയ്‌സ് ജോര്‍ജ് എന്നിവരുടെ കാര്യത്തില്‍ സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.