16-ലെ യു ഡി എഫ് ഹര്‍ത്താലിന് മാറ്റമുണ്ടാവില്ലെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: ഈ മാസം 16-ന് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് മാറ്റവുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സമാധാനപരമായ ഹര്‍ത്താലായിരിക്കും നടക്കുക. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ കാരണം ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന്‌ രമേശ് ചെന്നിത്തല പറഞ്ഞു.

ഹര്‍ത്താലിനെതിരേ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്തിന് വേണ്ടിയാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

Top