chennithala says mercykuttyamma resign

കൊച്ചി: ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതിയെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും മാറ്റാത്തത് കേസ് അട്ടിമറിക്കാന്‍.

അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ നെട്ടയം ബിന്ദുഭവനില്‍ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മാക്‌സണ്‍, സിപിഎം പ്രവര്‍ത്തകനായ റിയാസ് എന്നിവരെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തല മന്ത്രിയുടെ രാജി ആവശ്യവുമായി രംഗത്തെത്തിയത്.

Top