തിരുവനന്തപുരം: വിവരാവകാശ നിയമം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്. മന്ത്രിസഭായോഗത്തിലെ ചില തീരുമാനങ്ങള്‍ പുറത്തുവിടില്ലെന്ന സര്‍ക്കാരിന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.