തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മാനേജ്‌മെന്റുകള്‍ക്ക് നേരിട്ട് തലവരിപ്പണം വാങ്ങാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയെന്ന് ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാരും മാനേജ്‌മെന്റും ചേര്‍ന്ന് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കാള്ളയടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുണ്ടാക്കിയ ധാരണ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവിഭാഗത്തിലും 50 ശതമാനം മെറിറ്റ് സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാന്‍ ഇന്നലെ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ ധാരണയായിരുന്നു.
30 ശതമാനം സീറ്റുകളില്‍ 2.5 ലക്ഷമാണ് പുതിയ ഫീസ്. 35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ 11 ലക്ഷവും എന്‍.ആര്‍.ഐ. സീറ്റുകളില്‍ 12.5 ലക്ഷം എന്നത് 15 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.