കാസര്‍കോട് : സംസ്ഥാനത്ത് പൊലീസ് നോക്കുകുത്തികളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത്വം കാരണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാനും വൈകി. ഇതാണ് പ്രശ്‌നം രൂക്ഷമാക്കിയ്.
പൊലീസ് സേന പ്രതിയെ കോടതിയില്‍ ഹാജറാക്കാന്‍ പോലും കഴിയാത്ത അത്രയും ദുര്‍ബലമായെന്നും അദ്ദേഹം പറഞ്ഞു. വയനാട് ആദിവാസി യുവതികളെ പീഡിപ്പിച്ച സംഭവത്തിലും പൊലീസ് ജാഗ്രത കാട്ടിയില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.