ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസിലെ സംഘടന പ്രശ്‌നങ്ങള്‍ പരിഹാരത്തിലേയ്ക്ക് അടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനസംഘടനയ്ക്കുള്ള രാഷ്ട്രീയകാര്യ സമിതി ഉടന്‍ നിലവില്‍ വരും. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഉടന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എല്ലാ അനിശ്ചിതത്വവും മാറി പാര്‍ട്ടി ഒറ്റെക്കെട്ടായി മുന്നോട്ടുപോകും. വിഷയത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.