chennithala supported k babu

Ramesh-Chennithala

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നടപടി സ്വീകരിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടു. തെളിവുകളും മൊഴികളുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നതെന്നും ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായിട്ടില്ല. കോടിയേരിയുടെ വാദങ്ങള്‍ ഉണ്ടയില്ലാ വെടിയാണ്. വിന്‍സന്‍ എം പോളിന്റെ ആത്മാര്‍ത്ഥതയില്‍ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

എറണാകുളത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയതായി നിയമിച്ച ആളല്ല. അന്വേഷണത്തില്‍ നിന്നും എസ്.പി സുകേശനെ മാറ്റിയിട്ടില്ലെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

Top