സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുത്, അന്തസുണ്ടെങ്കില്‍ കോടിയേരി രാജി വെയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് സിപിഎമ്മിന്റെ ജീര്‍ണതയുടെ ആഴം തെളിയിക്കുന്നതാണെ ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്നും ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും ചെന്നിത്തല ആരോപിച്ചു.

അന്തസുണ്ടെങ്കില്‍ കോടിയേരി രാജിവയ്ക്കണം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുത്. ബിനീഷ് കേസില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നു എന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.

കെ ഫോണ്‍ പദ്ധതിയുടെ കാര്യത്തില്‍ വലിയ തോതില്‍ അഴിമതി നടന്നിട്ടുണ്ട്. പദ്ധതിക്ക് ആരും എതിരല്ല, പദ്ധതിയുടെ പേരില്‍ നടക്കുന്ന അഴിമതി കണ്ടെത്തണം. പദ്ധതി നിര്‍ത്തണമെന്ന നിലപാട് യുഡിഎഫിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Top