പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പൊലീസ് മറുപടി പറയണമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: എംഎല്‍എ വി ടി ബല്‍റാമിനെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും മര്‍ദിച്ചതിന് പൊലീസ് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദിച്ച സംഭവം പ്രാകൃതമാണ്.

സംസ്ഥാന വ്യാപകമായി സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, യൂത്ത് ലീഗ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്ക് ലാത്തി കൊണ്ട് അടിക്കുന്ന പ്രാകൃത നടപടിയാണ് പൊലീസ് നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം പൊലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട.

പ്രതിഷേധത്തെ ചോരയില്‍ മുക്കാമെന്നു കരുതണ്ട. അതിക്രമം നടത്തുന്ന പൊലീസ് നാളെ ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top