chennithala was trapped in the lift ; fire fource save

കാസര്‍കോട്: വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി. ഫയര്‍ ഫോഴ്‌സെത്തി അദ്ദേഹത്തെ സുരക്ഷിതമായി പുറത്തിറക്കി.

കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ചെന്നിത്തല. ജില്ലാ ബാങ്കിന്റെ മൂന്നാമത്തെ നിലയിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.

പതിനൊന്നു മണിയോടെ ബാങ്കിലെത്തിയ ചെന്നിത്തല ലിഫ്റ്റില്‍ കയറി. മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍, ഡി.സി.സി സെക്രട്ടറി സി.കെ.ശ്രീധരന്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ലിഫ്റ്റ് രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയില്‍ എത്തിയപ്പോള്‍ വൈദ്യുതി നിലച്ചു. തുടര്‍ന്ന് ലിഫ്റ്റ് നിന്നുപോയി. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും ലിഫ്റ്റ് പ്രവര്‍ത്തിച്ചില്ല.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. അവരെത്തി മൂന്നാം നിലയിലെ ലിഫ്റ്റിന്റെ പൂട്ട് പൊളിച്ച് ചെന്നിത്തലയെ രക്ഷപ്പെടുത്തുകയായിരുന്നു.

Top