ഓഖി ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ്

chennithala.

തിരുവനന്തപുരം: ഓഖി ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫണ്ടിലുള്ള 47.73 കോടി രൂപ ഇനിയും ചെലവഴിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ഓഖി പുനരധിവാസത്തിനായി ചെലവിട്ട തുക സംബന്ധിച്ച് പുനപരിശോധന ആവശ്യമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം ആവശ്യപ്പെട്ടിരുന്നു.

ഓഖി പുനരധിവാസത്തിനായി വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലന്നും ദുരന്ത ബാധിതര്‍ക്കായി സമാഹരിച്ച തുക അത്യാവശ്യ കാര്യങ്ങള്‍ക്കായല്ല ചെലവിട്ടതെന്നും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞിരുന്നു.

ഓഖി പുനരധിവാസം ഉടന്‍ നടപ്പാക്കണമെന്നും അല്ലെങ്കില്‍ സമദൂര നിലപാട് മാറ്റുമെന്നും സൂസപാക്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അനുമോദനമല്ല. സാമ്പത്തിക സഹായവും പുനരധിവാസവുമാണ് അവര്‍ക്ക് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും കണ്ണടച്ച് പിന്തുണയ്ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top