Chennithala’s ‘letter’ to Sonia on CM creates a flutter

തിരുവനന്തപുരം: കത്തു വിവാദവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താന്‍ ഇന്നലെ തന്നെ കത്തിനേക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിയ്ക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി നിർവാഹകസമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

പല കാര്യങ്ങളിലും തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അത് പറയേണ്ട വേദിയില്‍ പറയും. ഹൈക്കമാന്റിനെ ഒരു കാര്യം അറിയിക്കണമെങ്കില്‍ ഇങ്ങനെ അറിയിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഒമ്പത് വര്‍ഷം കെപിസിസി പ്രസിഡന്റും പതിനാറ് വര്‍ഷം എഐസിസി അംഗവുമായിരുന്ന ആളാണ് താന്‍. കെപിസിസി പ്രസിഡന്റായിരുന്നപ്പോഴും തനിക്ക് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയോട് ഒരു കാര്യം പറയണമെങ്കില്‍ അത് എങ്ങിനെയെന്നെ് തനിക്കറിയാം. പൊതു നിരത്തില്‍ കാര്യങ്ങള്‍ വിളിച്ചു പറയുന്ന ആളല്ല താന്‍. മാധ്യമങ്ങളിലൂടെ ഒന്നും അലക്കേണ്ട കാര്യം തനിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Top