തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പ്രതിക്ക് കൂടുതല്‍ ശിക്ഷ പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്യും. കൂടിയാലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സര്‍ക്കാരെടുക്കുന്ന ഏതു തീരുമാനത്തോടും സഹകരിക്കുമെന്ന് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പ്രതികരിച്ചു.