തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നടപ്പാക്കാൻ സാധിക്കില്ല എന്ന വ്യക്തമായ ബോധ്യത്തോടെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതും പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി യാതെന്നും ചെയ്യാൻ രണ്ടാം പിണറായി സർക്കാരിനായിട്ടില്ല. വികസന വിരുദ്ധ മുഖമുദ്ര മാറ്റിയെടുക്കാനുള്ള സിപിഎം തന്ത്രമാണ് സിൽവർ ലൈൻ പദ്ധതി. ആറു വർഷത്തിനിടെ കേരളത്തിലേക്ക് യാതൊരു വികസന പദ്ധതിയും കൊണ്ടു വരാൻ പിണറായി സർക്കാരിനായിട്ടില്ലെന്നും തൃക്കാക്കരയിൽ പിടിയുടെ മരണം സൗഭാഗ്യമാണെന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തീർത്തും തരം താണതാണെന്നും ചെന്നിത്തല പറഞ്ഞു.