തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി ഇടതുപക്ഷ സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ലീഡര്‍ കെ കരുണാകരന്റെ ശാപാഗ്‌നിയില്‍ ഉമ്മന്‍ ചാണ്ടി വെന്തുരുകിത്തുടങ്ങിയതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തന്നെപ്പോലുള്ളവരുടെ കണ്ണീരിനും സംഹാരത്തിന്റെ ശക്തിയുണ്ടെന്നു കാലം സ്വയം തെളിയിക്കുന്നതാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ നിയമനടപടികളെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ തുറന്നടിച്ചു.
കരുണാകരനെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെയാണ് കാലം തിരിച്ചടി നല്‍കുന്നതെന്ന് പ്രമുഖ ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമായ ആര്‍ ചന്ദ്രശേഖരനും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഐ ഗ്രൂപ്പ് നേതാവായ അജയ് തറയിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
(ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…)
ലീഡര്‍ കെ കരുണാകരന്റെ ശാപാഗ്‌നിയില്‍ ഉമ്മന്‍ ചാണ്ടി വെന്തെരിഞ്ഞു തുടങ്ങി. എന്നെപോലുള്ളവരുടെ കണ്ണീരിനും സംഹാര ശക്തിയുണ്ടെന്ന് തെളിയുന്നു. ചരിത്രം ചതിയന്മാര്‍ക്ക് മാപ്പ് നല്കില്ല…