കേംബ്രിജ് അനലറ്റിക്ക വിവരച്ചോര്‍ച്ച കേസിനു പിന്നാലെ യുഎസില്‍ ഫെയ്‌സ്ബുക്കിനെതിരെ വീണ്ടും കേസ്. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇപ്രകാരം, ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ 150 ല്‍ അധികം കമ്പനികളുമായി ഫെയ്‌സ്ബുക്കിന് വിവരകൈമാറ്റ ഇടപാട് നടന്നു എന്നാണ് കണ്ടെത്തല്‍. ഇടപാട് വിവരങ്ങള്‍ രണ്ടു പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളോട് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വ്യക്തിഗത വിവരകൈമാറ്റം ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ലന്നാണ് ഫെയ്‌സ്ബുക്കിന്റെ അനൗദ്യോഗിക വിശദീകരണം.