രാഷ്ട്രീയ അഭയം നല്‍കിയ ചെങ്കൊടിയെയാണ് കൈവിട്ടിരിക്കുന്നത് . . .

പാർലമെൻ്ററി മോഹം ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാരനാണ് ചെറിയാൻ ഫിലിപ്പ്. ഇദ്ദഹത്തിന് രാഷ്ട്രിയ അഭയം നൽകിയതാണ് സി.പി.എം ചെയ്ത വലിയ തെറ്റ്. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ചു. രണ്ടു തവണ കെ.ടി.ഡി.സി ചെയർമാനാക്കി. ഖാദി ബോർഡ് വൈസ് ചെയർമാനുമാക്കി. എന്നിട്ടും പോരന്ന് ചെറിയാൻ ഒടുവിൽ പഴയ തട്ടകത്തിലേക്ക് ഒരു മടക്കം. മാർക്സിസം ”അരച്ചു കലക്കി കുടിച്ചിട്ടാണ് ” വരുന്നതെന്നാണ് അവകാശവാദം. ഇപ്പോൾ സ്വീകരിച്ച് ആനയിച്ച കോൺഗ്രസ്സ് നേതാക്കൾ തന്നെ നാളെ വീണ്ടും ചെറിയാനെ മൂലക്കിരുത്തിയാലും ഇനി അത്ഭുതപ്പെണ്ടേതില്ല. കാരണം അതിനും സാധ്യത ഏറെയാണ്. (വീഡിയോ കാണുക)

Top