പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ആദ്യത്തെ മൊഴിയില്‍ വ്യക്തത വരുത്താനാണ് വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യമൊഴി എടുക്കാന്‍ പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് പൊലീസ് അപേക്ഷ നല്‍കി.
അപേക്ഷയ്ക്ക് അനുമതി കിട്ടുന്ന മുറയ്ക്ക് യുവതിയില്‍ നിന്നും ഇന്ന് തന്നെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. രഹസ്യമൊഴിയിലും യുവതി ആദ്യത്തെ പരാതിയില്‍ ഉറച്ചു നിന്നാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.