ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തല റെയില്‍വെ സ്റ്റേഷനിലെ സ്വാതന്ത്ര്യദിനാഘോഷം വിവാദത്തില്‍.
കൊടിമരത്തില്‍ ദേശീയപതാകയ്ക്ക് മേല്‍ താമരപ്പൂ വെച്ച് പതാക ഉയര്‍ത്തിയതാണ് വിവാദമായത്.
ഭംഗിക്ക് വേണ്ടി ചെയ്തതാണെന്നാണ് റെയില്‍വെ സ്റ്റേഷന് അധികൃതരുടെ വിശദീകരണം.
ദേശീയപതാകയ്ക്ക് മുകളില്‍ പ്ലാസ്റ്റിക്കിന്റെ താമരപ്പു കെട്ടിയാണ് റെയില്‍വെ സ്റ്റേഷനില്‍ പതാക ഉയര്‍ത്തിയത്. സംഭവം വിവാദമായതോടെ അധികൃതര്‍ താമരപ്പൂ നീക്കം ചെയ്തു.