ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള.
ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ക്കും പിരിവ് നടത്തിയ ഓമനക്കുട്ടനും തെറ്റ് സംഭവിച്ചെന്നും അത് ക്ഷമിക്കാവുന്ന തെറ്റാണെന്നും കളക്ടര്‍ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മന്ത്രി ജി. സുധാകരനും കഴിഞ്ഞ ദിവസം പറഞ്ഞത്. ക്യാമ്പില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം ആലപ്പുഴ ജില്ലാ കളക്ടര്‍ എടുത്ത തീരുമാനം ഇതിനു വിപരീതമാണ്.