ബാകു:ഫിഡ ചെസ് ലോകകപ്പ് ഫൈനലിലെ ടൈ ബ്രേക്കറില്‍ ആദ്യ ഗെയിം മാഗ്‌നസ് കാള്‍സണ്‍ സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തില്‍ പ്രഗ്‌നാനന്ദയെ പരാജയപ്പെടുത്തുകയായിരുന്നു. അവസാന നിമിഷമാണ് പ്രഗ്‌നാനാന്ദയ്ക്ക് തോല്‍വി വഴങ്ങേണ്ടി വന്നത്.
25 മിനിറ്റ് പ്ലസ് 10 സെക്കന്‍ഡുള്ള രണ്ടാം ഗെയിമില്‍ വിജയം നേടിയാല്‍ മാത്രമേ പ്രഗ്‌നാനന്ദയ്ക്ക് മുന്നിലേക്ക് പോകാന്‍ കഴിയൂ. കറുത്ത കരുക്കളുമായാണ് മാഗ്‌നസ് കാള്‍സണ്‍ കളിച്ചത്. നിലവില്‍ 23-ാം റാങ്കിലാണ് പ്രഗ്‌നാനന്ദ. ഫൈനലിലെ ആദ്യ മത്സരത്തിലല്‍ 35 നീക്കത്തിന് ശേഷം സമനിലയില്‍ അവസാനിച്ചിരുന്നു. ലോക ജേതാവായ കാള്‍സനെതിരെ നടന്ന ആദ്യ മത്സരത്തില്‍ മുന്‍തൂക്കം നേടാന്‍ പ്രഗ്‌നാനന്ദയ്ക്ക് സാധിച്ചിരുന്നു.
കാള്‍സണുമായി മുന്‍പു നടന്ന മത്സരത്തില്‍ തനിക്ക് സമ്മര്‍ദം ഉണ്ടായിരുന്നില്ലെന്ന് പ്രഗ്‌നാനന്ദ വ്യക്തമാക്കിയിരുന്നു. ടൈബ്രേക്കറില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാന്ദ ഫൈനലിലെത്തിയത്.