സിഡ്നി: ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ടെസ്റ്റ് കരിയറില്‍ 6000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട് ചേതേശ്വര്‍ പൂജാര. 134-ാം ഇന്നിങ്‌സിലാണ് പൂജാര ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ താരമാണ് പൂജാര. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിരാട് കോലി, വീരേന്ദര്‍ സെവാഗ്, ദിലീപ് വെങ്‌സാര്‍ക്കര്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ നിന്ന് 6000 റണ്‍സ് ക്ലബ്ബിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും പൂജാരയ്ക്ക് സ്വന്തം. സുനില്‍ ഗാവസ്‌ക്കര്‍ (117), വിരാട് കോലി (119), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (120), വീരേന്ദര്‍ സെവാഗ് (123), രാഹുല്‍ ദ്രാവിഡ് (125) എന്നിവരാണ് പൂജാരയേക്കാള്‍ കുറഞ്ഞ ഇന്നിങ്സില്‍ 6000 കടന്നത്. മത്സരത്തില്‍ 205 പന്തുകള്‍ നേരിട്ട പൂജാര 12 ബൗണ്ടറികളോടെ 77 റണ്‍സെടുത്തിരുന്നു.