കൗണ്ടി ക്ലബ് സസക്സിൻ്റെ ക്യാപ്റ്റനായി ഇന്ത്യൻ താരം ചേതേശ്വർ പൂജാര. മിഡിൽസെക്സിനെതിരായ മത്സരത്തിനു മുന്നോടി ആയാണ് പൂജാരയെ ടീം നായകനാക്കിയത്. സ്ഥിരം ക്യാപ്റ്റൻ ടോം ഹൈൻസിനു പരുക്കേറ്റതോടെയാണ് പൂജാരയ്ക്ക് നറുക്കുവീണത്. ടോം ഹൈൻസ് ആറാഴ്ചയോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട് .
അതേസമയം, ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയെ ഫോമിലേക്ക് തിരികെയെത്താൻ താൻ സഹായിക്കാമെന്ന് മുൻ താരം സുനിൽ ഗവാസ്കർ. കോലിയുമൊത്ത് 20 മിനിട്ട് ലഭിച്ചാൽ തനിക്ക് അദ്ദേഹത്തെ സഹായിക്കാനാവുമെന്ന് ഗവാസ്കർ പറഞ്ഞു. 2019 നവംബറിനു ശേഷം കോലി ഇതുവരെ മൂന്നക്കം കടന്നിട്ടില്ല.