ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെയും ചാമ്പ്യന്‍സ് ലീഗിലെയും മികച്ച പ്രകടനത്തിനു ശേഷം ടെസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ഹര്‍ദിക്ക് പാണ്ഡ്യയെ പ്രശംസിച്ച് മുതിര്‍ന്ന താരം ചേതേശ്വര്‍ പൂജാര.
പാണ്ഡ്യയെ യുവരാജിനോട് ഉപമിച്ച പൂജാര ആറു പന്തിലും സിക്സറടിച്ച് അടുത്ത യുവരാജാകാന്‍ പാണ്ഡ്യയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു. ബി.സി.സി.ഐ നടത്തിയ അഭിമുഖത്തിലാണ് പൂജാര ഇക്കാര്യം പറഞ്ഞത്.
ഇതുവരെ അത്തരമൊരു സന്ദര്‍ഭത്തെ പറ്റി ആലോചിച്ചിട്ടില്ലായെന്നാണ് പാണ്ഡ്യ ഇതെ പറ്റി പറഞ്ഞത്. എന്നാല്‍ ഒരു അവസരം വരികയാണെങ്കില്‍ യുവരാജിന്റെ ആറ് സിക്സറുകളടിച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്നും പാണ്ഡ്യ പറഞ്ഞു. തുടരെ മൂന്ന് പന്തുകളില്‍ സിക്സര്‍ പറത്താന്‍ സാധിച്ചിട്ടുണ്ട്. ആറു സിക്സര്‍ അടിക്കാന്‍ അവസരം കിട്ടിയാല്‍ അത് ഉണ്ടാകുമെന്നും പാണ്ഡ്യ പറഞ്ഞു. ടെസ്റ്റ് മത്സരം കളിക്കുമ്പോഴും ഏകദിനം കളിക്കുന്ന അനുഭവമാണുള്ളതെന്നാണ് ആദ്യ ടെസ്റ്റ് മത്സരത്തിനു ശേഷം പാണ്ഡ്യ പറഞ്ഞത്. അതേസമയം പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിനെ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്കിനോടാണ് ക്യാപ്റ്റന്‍ കോഹ്ലി ഉപമിച്ചത്.
ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ആദ്യ ടെസ്റ്റില്‍ പാണ്ഡ്യ അരങ്ങേറ്റം കുറിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി നേടാനും പാണ്ഡ്യയ്ക്കായി.