റായ്പുര്‍: പശുക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ ഗോവധത്തിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് രമണ്‍ സിംഗ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഇവിടെ പശുവിനെ കശാപ്പ് ചെയ്തതായി നിങ്ങള്‍ക്കറിയുമോ, അങ്ങനെയൊന്ന് ഇവിടെ സംഭവിച്ചിട്ടില്ല. ഇനി അങ്ങനെയൊന്ന് സംഭവിച്ചാല്‍ കുറ്റക്കാരെ തൂക്കിലേറ്റും. പശു സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം ഛത്തീസ്ഗഢാണെന്നും രമണ്‍ സിങ് പറഞ്ഞു.
ഗുജറാത്തില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും പശുവിനെ കടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും നല്‍കുന്ന നിയമം കഴിഞ്ഞ ദിവസം പാസാക്കിയതിന് പിന്നാലെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രസ്താവന.