വാഹന റാലിയില്‍ കാറില്‍ ചാണകം പൂശി സമ്മാനം നേടി ഛത്തീസ്ഗഢ് സ്വദേശി

കാറില്‍ ചാണകം പൂശി സമ്മാനം നേടി യുവാവ്. റായ്പൂരിലെ ഒരു വാഹന റാലിയില്‍ കാറില്‍ വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് യുവാവിന് സമ്മാനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഢിലെ റായ്പൂര്‍ സ്വദേശിക്കാണ് സമ്മാനം ലഭിച്ചത്.

യുവാവ് വാഹനത്തില്‍ ഇരുപത്തിയൊന്നു കിലോഗ്രാം ചാണകം പൂശി എന്നാണ് പറയുന്നത്. ഇതിന് മുമ്പ് മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടര്‍ നവ്‌നാഥ് ധുദല്‍ മകളുടെ വിവാഹ വാഹനത്തില്‍ ചാണകം പൂശി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇങ്ങനെ ചെയ്യുന്നത് കാറിനകത്തെ ചൂട് 5 മുതല്‍ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നു ഇയാള്‍ പറഞ്ഞിരുന്നത്.

Top