ഛത്തീസ്ഡഗില്‍ നക്‌സലുകള്‍ രണ്ട് സര്‍ക്കാര്‍ ബസുകള്‍ കത്തിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഡഗില്‍ നക്‌സലുകള്‍ രണ്ട് സര്‍ക്കാര്‍ ബസുകള്‍ അഗ്‌നിക്കിരയാക്കി. വെള്ളിയാഴ്ച രാത്രി സുക്മ ജില്ലയിലായിരുന്നു സംഭവം.

യാത്രക്കാരെ ബസില്‍നിന്നും ഇറക്കിയ ശേഷമായിരുന്നു ബസിന് തീയിട്ടത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ജഡ്ദാല്‍പുരില്‍നിന്നും ഒഡീഷയിലെ മാല്‍ക്കാങ്കിരിയില്‍നിന്നും ഹൈദരാബാദിലേക്കുപോകുന്ന ബസുകളാണ് അഗ്‌നിക്കിരയായത്. പെഡാകുഡ്ത്തിക്കും പെന്റയ്ക്കും ഇടയില്‍ വനത്തോടു ചേര്‍ന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്.

ബസ് തടഞ്ഞ നക്‌സലുകള്‍ യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷം ബസുകള്‍ക്ക് തീകൊളുത്തുകയായിരുന്നു. സംഭവ സമയം ഈവഴികടന്നുപോയ ട്രക്കും നക്‌സലുകള്‍ അഗ്‌നിക്കിരയാക്കി.

Top