ഛത്തീസ്ഗഡ്: പീഡനക്കേസുകളുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ പരാമർശംവുമായി ഛത്തീസ്ഗഡ് വനിതാ കമ്മീഷന്‍. പ്രണയവും ലിവ് ഇന്‍ റിലേഷന്‍ഷിപ്പും തകരുമ്പോഴാണ് ഭൂരിഭാഗം പെണ്‍കുട്ടികളും പീഡന പരാതിയുമായി വരുന്നതെന്നും. പുരുഷന്മാര്‍ എപ്പോഴും കുറ്റക്കാരല്ലെന്നുമാണ് ഛത്തീസ്ഗഡ് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ കിരണ്‍മയി നായക് പറഞ്ഞു. വിവാഹിതരായ പുരുഷന്മാരുമായുള്ള ബന്ധങ്ങളില്‍ അവര്‍ നുണ പറയുകയാണെന്ന് ബന്ധങ്ങളില്‍ ചെന്നുചാടുന്നതിന് മുന്‍പ് തന്നെ മനസിലാക്കേണ്ടത് പെണ്‍കുട്ടികളുടെ ഉത്തരവാദിത്തമാണ്.
അത്തരം ബന്ധങ്ങള്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലുമേ അവസാനിക്കൂ. അത്തരം ബന്ധങ്ങള്‍ വേദനിപ്പിക്കുന്നതുമാകും. സിനിമകളിലേതു പോലുള്ള പ്രണയ സങ്കല്‍പ്പങ്ങളില്‍ ഏര്‍പ്പെട്ട് ജീവിതം തുലയ്ക്കരുതെന്നാണ് പെണ്‍കുട്ടികളോടും കൌമാരക്കാരോടും പറയാനുള്ളത്. എല്ലാ സമയത്തും പുരുഷന്മാര് തെറ്റ് കാണിക്കുന്നത് എന്ന് പറയുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങളില്‍ പരാതിയുമായി എത്തുന്ന സ്ത്രീകളെ ശകാരിക്കാറുണ്ടെന്നും കിരണ്‍മയി പറഞ്ഞു.