ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് അധോലോക നായകന്‍ ഛോട്ടാരാജനുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഉത്തരവിട്ടു.
പാട്യാല ഹൗസ് കോടതി പ്രത്യേക ജഡ്ജി വിനോദ് കുമാറാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. ഇതിനു മുന്‍പ് കോടതി കേസ് പരിഗണിച്ചപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം രാജന്‍ നിഷേധിച്ചിരുന്നു.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജെയിലിലാണ് ഛോട്ടാ രാജന്‍. കൊലപാതക കുറ്റമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുത്തപ്പെട്ടിട്ടുള്ള രാജനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.