ചിക്കാഗോ സുവോളജിക്കല്‍ പാര്‍ക്കിലെ വെസ്റ്റേണ്‍ ലോ ലാന്‍ഡ് ഗോറില്ലക്ക് പേരിട്ടു

ചിക്കാഗോ: ചിക്കാഗോ സുവോളജിക്കല്‍ പാര്‍ക്കില്‍ (ബൂക്ക് ഫീല്‍ഡ് സൂ) കഴിഞ്ഞ മാസം ഒന്നിനു ജനിച്ച വെസ്റ്റേണ്‍ ലോ ലാന്‍ഡ് ഗോറില്ലക്ക് (ആള്‍ക്കുരങ്ങ് ) അലി എന്ന പേര് മൃഗശാല അധികൃതര്‍ നല്കി. ഇപ്പോള്‍ ചിക്കാഗോയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ പുതിയ അംഗമായ അലിയുടെ അമ്മയുടെ പേര് കൂല എന്നും, അച്ഛന്റെ പേര് ജോജോ എന്നുമാണ്. മൃഗശാലയിലെ ട്രോപ്പിക്ക് വേള്‍ഡ് : ആഫ്രിക്ക എന്ന വാസസ്ഥലത്താണ് അലി, കുടുംബസമേതം താമസിക്കുന്നത്. 13 വയസ്സുള്ള കംബ, നാല് വയസ്സുള്ള നോറ എന്നീ പേരുകളുള്ള രണ്ട് മക്കള്‍ വേറെയുമുണ്ട് കൂലയ്ക്ക്.

GORILLA-2

ഏതാനും മാസങ്ങള്‍ അമ്മയോടൊപ്പമായിരിക്കും കഴിയുന്നത് . നാല് മാസങ്ങള്‍ക്ക് ശേഷം അലി പുറംലോകവുമായി ബന്ധപ്പെടാന്‍ തുടങ്ങും. എങ്കിലും അമ്മയുടെ കരവലയത്തില്‍ തന്നെയുണ്ടാകുമെന്നു മൃഗശാല അധികൃതര്‍ പറയുന്നു. നാല് മാസം പിന്നിടുമ്പോള്‍ അലിക്ക് ഭക്ഷണം കൊടുത്തു തുടങ്ങും. എങ്കിലും അലിക്കു നല്‍കുന്ന പരിചരണം കുറച്ച് വര്‍ഷങ്ങള്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഗുരുതരമാം വിധം വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് വെസ്റ്റേണ്‍ ലോ ഗോറില്ല . ഇവയുടെ സ്വദേശമായ പശ്ചിമ ആഫ്രിക്കയില്‍ ഇനി അവശേഷിക്കുന്നത് ഏകദേശം 2,00,00 ഗോറില്ലകളാണ്. വടക്കേ അമേരിക്കയിലുള്ള മൃഗശാലകളില്‍ ഏകദേശം 350 ഗോറില്ലകളാണ്.

Top