കോട്ടയം: സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില കുത്തനെ കുതിക്കുന്നു. പല സ്ഥലങ്ങളിലും കോഴിവില 150 രൂപ കടന്നിരിക്കുകയാണ്.
സംസ്ഥാനത്ത് മുമ്പ് 140 രൂപയില്‍ കൂടുതല്‍ കോഴിവില ഉയര്‍ന്നിട്ടില്ല. രണ്ടാഴ്ച മുമ്പു വരെ 85-90 രൂപ നിരക്കിലായിരുന്നു കോഴി വില. എന്നാല്‍ കുറച്ചു നാളുകള്‍ കൊണ്ട് 50-60 രൂപയോളം വര്‍ധിക്കുകയായിരുന്നു.
തമിഴ്‌നാട്ടില്‍ ഫാമിലെ മൊത്തവില കിലോയ്ക്ക് 116 രൂപയാണ്. ഇന്ധനവില വര്‍ധിച്ചതോടെ ചരക്ക് കൂലിയിലുണ്ടായ വര്‍ധനവ് മൂലം ഇതരസംസ്ഥാനങ്ങളില്‍ നിന്നു ഇറച്ചിക്കോഴിയെ കൊണ്ടു വരുന്നതിന് ചെലവ് കൂടിയിരിക്കുകയാണ്. ഇതിനു മുമ്പ് സംസ്ഥാനത്ത് 140 രൂപയില്‍ കൂടുതല്‍ വില ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കിലോയ്ക്ക് 138 രൂപയായിരുന്നു വില.