കോഴിക്കോട്: ഇറച്ചിക്കോഴി വില 87 രൂപ ആക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ് പൊളിഞ്ഞു.
87 രൂപയ്ക്ക് കോഴി വില്‍ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇന്നലെ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചിരുന്നു.
വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വില മാറാമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും കോഴി വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 120 രൂപയ്ക്ക് തന്നെയാണ് പലയിടത്തും കോഴി വില്‍പ്പന നടക്കുന്നത്.