കര്‍ഷകര്‍ പ്രതിസന്ധിയില്‍, 30 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി ഇറച്ചിക്കോഴിയുടെ വില

ഡല്‍ഹി : കര്‍ഷകരെ ആശങ്കയിലാഴ്ത്തി രാജ്യത്ത് ഇറച്ചിക്കോഴിയുടെ വില ഇടിയുന്നു. വിപണിയില്‍ 30 ശതമാനത്തോളം വില്‍പന ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 86 രൂപ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് 78 രൂപയാണ് ഡല്‍ഹിയില്‍ വിലയുള്ളത്. അതേസമയം കര്‍ഷകരെ അങ്ങേയറ്റം ദുരിതത്തിലാക്കുകയും, കോഴികളെ വളര്‍ത്താനുള്ള ചെലവ് നേര്‍വിപരീതമായി കൂടിക്കൊണ്ടിരിക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. കോഴിത്തീറ്റയ്ക്ക് 35- 55 ശതമാനം വരെ വില വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഉത്തരേന്ത്യയിലെ കര്‍ഷകരും മൊത്തക്കച്ചവടക്കാരുമാണ് കൂടുതലും പ്രതിസന്ധി നേരിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുട്ടയുടെ മൊത്തവ്യാപാര വിലയില്‍ 15 ശതമാനം വിലയിടിവുണ്ടായി.

Top