ചിദാനന്ദപുരി സ്വാമിയെ ആര്‍എസ്‌എസുകാരന്‍ എന്ന് വിളിച്ചെങ്കില്‍ അത് അംഗീകാരമാണ് ; തില്ലങ്കേരി

തിരുവനന്തപുരം : ചിദാനന്ദപുരി സ്വാമികളെ ആര്‍ എസ് എസുകാരന്‍ എന്ന് വിളിച്ചെങ്കില്‍ അത് ആര്‍ എസ് എസ്സിനുള്ള അംഗീകാരമാണെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥീ പ്രമുഖ് വത്സന്‍ തില്ലങ്കേരി.

ഹിന്ദു ധര്‍മ്മ സംരക്ഷണത്തിനായി നില കൊള്ളുന്ന സ്വാമി ആര്‍എസ്എസ്സിന് അഭിമാനമാണ്.ഒരു പക്ഷെ ഇനി ചിദാനന്ദ പുരി സ്വാമിക്കെതിരെയും കള്ള കേസുകള്‍ സര്‍ക്കാര്‍ ചുമത്തിയേക്കുമെന്നും തില്ലങ്കേരി പറഞ്ഞു.

ആചാര അനുഷ്ഠാനങ്ങളെ തകര്‍ത്തിട്ട് അത് ചര്‍ച്ച ചെയ്യരുത് എന്ന് പറയുന്നതിന്റെ പിന്നില്‍ എന്താണെന്നു ചിന്തിക്കണം.ശബരിമലയില്‍ എത്തിച്ച ആക്ടിവിസ്റ്റ്കളായ രഹന ഫാത്തിമായും ബിന്ദുവും കനക ദുര്‍ഗ്ഗയും ഒക്കെ എന്ത് കൊണ്ട് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് കൊണ്ട് വരുന്നില്ലെന്നും തില്ലങ്കേരി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനും,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് ചിദാനന്ദപുരി സന്യാസിയല്ല എന്ന പരാമര്‍ശം നടത്തിയത്. ഒപ്പം അദ്ദേഹം ആര്‍ എസ് എസുകാരനാണെന്നും പറഞ്ഞിരുന്നു.

Top