ഉദ്യോഗസ്ഥര്‍ കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി; ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ. പോസ്റ്റല്‍ ബാലറ്റ് കൊണ്ടു പോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്കും മറ്റും വിധേയരാക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. അതേസമയം, കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥൻ ശ്രീകുമാറിനെ മീണ അഭിനന്ദിക്കുകയും ചെയ്തു.

Top