ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

തിരുവനന്തപുരം : ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി. പാലായില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പാലായില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്‌തെന്നാണ് യുഡിഎഫിന്റെ പരാതി. കഴിഞ്ഞ ദിവസം മേഴ്‌സിക്കുട്ടിയമ്മ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. ഇതിനിടെ ഒരു മാധ്യമത്തോട് പ്രതികരിക്കവെയായിരുന്നു പുതിയ മത്സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞിരുന്നത്.

Top