ന്യൂ ഡല്‍ഹി: ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണിത്. ഇതുസംബന്ധിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് തള്ളി. ഇതോടെ ഇന്ദു മല്‍ഹോത്ര നാളെ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും.
നൂറോളം സുപ്രീം കോടതി അഭിഭാഷകരാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
ഇന്ദു മല്‍ഹോത്രയോട് സ്ഥാനം ഏറ്റെടുക്കരുതെന്നും സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ് സിങ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി.