തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ ഇ.അഹമ്മദിന്റെ നിര്യാണത്തിനിടെ ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അനീതിയും അനുചിതവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മരണം സംഭവിച്ച് മണിക്കൂറുകള്‍ക്കകമാണ് ബജറ്റ് അവതരണം നടക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങളുടെ വികാരം കേന്ദ്ര സര്‍ക്കാര്‍ മുറിപ്പെടുത്തിയെന്നും ഇത് വലിയ തെറ്റായിപ്പോയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.