chief minister calling 1st level meeting kochi metro rail

കൊച്ചി: കൊച്ചി മെട്രോയുടെ ആലുവ മുതല്‍ പേട്ട വരെയുള്ള ആദ്യ ഘട്ടത്തിന്റെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വിലയിരുത്തല്‍ യോഗം ഇന്നു കൊച്ചിയില്‍ നടക്കും. എറണാകുളം പാര്‍ക്ക് അവന്യു റോഡിലെ റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) ആസ്ഥാനത്ത് ഇന്നു ഉച്ചയ്ക്ക് 12നാണ് യോഗം.

കെഎംആര്‍എല്‍ ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തും. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായിട്ടാണ് കെഎംആര്‍എല്‍ ആസ്ഥാനത്ത് എത്തി വിലയിരുത്തല്‍ യോഗം നടത്തുന്നത്.

Top