തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി കടന്നുള്ള നിത്യേനയുള്ള പോക്കുവരവ് ഇനി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം ഭാഗത്ത് നിയന്ത്രണം കടുപ്പിക്കും. ഇവിടെ ധാരാളം പേര്‍ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തേക്കും കാസര്‍കോട്ടേക്കുമെത്തുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നതായി കാണുന്നതിനാല്‍ ദിവസേനയുള്ള പോക്കുവരവ് അനുവദിക്കാനാവില്ല.
ജോലിയുമായി ബന്ധപ്പെട്ട് പോകേണ്ടതാണെങ്കില്‍ അവര്‍ ദിവസേന എന്നത് അവസാനിപ്പിച്ച് മാസത്തില്‍ ഒരു തവണ വരുന്ന രീതിയില്‍ ക്രമീകരിക്കണം. പൊന്നാനി താലൂക്കില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ലോക്ക്ഡൗണ്‍ വിജയമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.