ചാണ്ടിയെ തുണയ്ക്കുമോ ? ഹൈക്കോടതി വിമര്‍ശനത്തിലും പ്രതികരിക്കാതെ മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനും മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കാനില്ല.

തിരുവനന്തപുരത്ത് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ രാവിലെ മുഖ്യമന്ത്രി പങ്കെടുത്തു. ചടങ്ങില്‍ സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ ചാണ്ടി വിഷയത്തിലെ ഹൈക്കോടതി പരാമര്‍ശം മാധ്യമങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഇതിനോട് ഒന്ന് ചിരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. പ്രതികരണത്തിന് നില്‍ക്കാതെ സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് മുഖ്യമന്ത്രി പോയി.

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. സാധാരണക്കാര്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ എന്നും കോടതി ആരാഞ്ഞു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതായിരുന്നു വിമര്‍ശനം.

Top