നവമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Pinaray Vijayan

തിരുവനന്തപുരം: നവമാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്.

നവമാധ്യമങ്ങള്‍ എല്ലായ്‌പ്പോഴും കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല, മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കോട്ടയത്ത് പുതിയതായി പണികഴിപ്പിച്ച ക്രൈബ്രാഞ്ച് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈബര്‍ കുറ്റക്യത്യങ്ങള്‍ പെരുകുന്ന കാലഘട്ടില്‍ കാലോചിതമായ മാറ്റങ്ങള്‍ പൊലീസ്‌ സേനയില്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നവമാധ്യമങ്ങള്‍ വഴി അന്വേഷണത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top